24 September 2008
ബ്ലോഗിലെ ഇത്തിരി വെട്ടം - വര്‍ഷിണി
ബ്ലോഗ് - ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു. ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം. പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്. - വര്‍ഷിണി Labels: വര്‍ഷിണി |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്