
ആ - മുഖവും ഇ - മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത് അഥവാ ATM - ഉം SMS - ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത് സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.
കഥകളെ ക്കുറിച്ച് ശ്രീ. മുഞ്ഞിനാട് പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത് സുരക്ഷിത നായി ക്കൊണ്ട് രാധാകൃഷ്ണന് കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.
കഥകളെ ക്കുറിച്ച് ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ് , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ് പേപ്പറുകളും ഇലക്ട്രിക് സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത് പോയിരുന്നതിന് ഇന്ന് ഒട്ടേറെ തെളിവുകളുണ്ട്. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്. സാഹിത്യവും പ്രാമാണികതകളും ഇന്ന് പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.
ഇനി പ്രയോഗമാണ് മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ 'വായനാ മനുഷ്യര്‍' ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ...)
എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ് പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്.
വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ് കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ് ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.
കഥാകാരനെ ക്കുറിച്ച്...
ആര്‍. രാധാകൃഷ്ണന്‍, പാലക്കാട് എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)
ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്.
വില: 60 രൂപ
പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:
ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129
ശ്രീ. അശോകന്‍: 00-91-9447263609
Labels: പുസ്തകം, ബ്ലോഗ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്