29 November 2009

ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിന്

devaprakashമികച്ച പുസ്തക പുറം ചട്ടയ്ക്കുള്ള ഈ വര്‍ഷത്തെ ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിനു ലഭിച്ചു. “ഒരുമ്മ തരാം”, “ചരക്ക്” എന്നീ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദേവ പ്രകാശ് രൂപകല്‍പ്പന ചെയ്ത വിവിധ പുസ്തകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. 5001 രൂപയും, ആദര ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങളില്‍ ഏറ്റവും അധികം കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ച റെക്കോഡിന് ഉടമായിരുന്നു കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും ആയിരുന്ന ശങ്കരന്‍ കുട്ടി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റും, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കും എന്ന് ട്രസ്റ്റിനു വേണ്ടി ഹരിശങ്കര്‍, കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ അറിയിച്ചു.
 
ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, ചിത്രകാരന്‍ അനൂപ് കാമത്ത്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
 

charakku-orummatharaam

ദേവപ്രകാശ് രൂപകല്‍പ്പന ചെയ്ത പുസ്തക പുറം ചട്ടകള്‍

 
ഇടുക്കി കുളമാവ് സ്വദേശിയായ കല്ലട പറമ്പില്‍ ദേവ പ്രകാശ് തിരുവനന്ത പുരം ഫൈന്‍ ആര്‍ട്ട്സ് കോലജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ബിരുദം നേടിയ ശേഷം പത്ത് വര്‍ഷമായി ഡിസൈന്‍ രംഗത്ത പ്രവര്‍ത്തിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മാസികകളിലും പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഡിസൈനുകളും ഇലസ്ട്രേഷനുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. 2008ല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍ നല്‍കിയ മികച്ച ഇലസ്ട്രേറ്റര്‍ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Labels:

0അഭിപ്രായങ്ങള്‍ (+/-)



23 November 2009

ഭരത് മുരളി പുരസ്കാരം പുന്നയൂര്‍ക്കുളം സൈനുദ്ദീനും കൃഷ്ണ കുമാറിനും

Punnayurkulam-Zainudheenതൃശ്ശൂര്‍ : അനശ്വര പ്രതിഭ ഭരത് മുരളിയുടെ സ്മരണയ്ക്കായി മനസ്സ് സര്‍ഗ്ഗ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് സംവിധായകന്‍ കൃഷ്ണ കുമാര്‍ (പ്രഥമ ചിത്രം - ചിത്ര ശലഭങ്ങളുടെ വീട്), e പത്രം കോളമിസ്റ്റും, പ്രവാസി കഥാ കൃത്തുമായ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ (ആദ്യ കഥാ സമാഹാരം - ബുള്‍ ഫൈറ്റര്‍) എന്നിവര്‍ അര്‍ഹരായി. 5001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
 
എം സി. രാജ നാരായണന്‍ ചെയര്‍മാനും, ഡോ. വി. മോഹന കൃഷ്ണന്‍, കെ. പി. ജയ കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
 
ഡിസംബര്‍ 13-‍ാം തീയ്യതി തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കുമെന്ന് മനസ്സ് സര്‍ഗ്ഗ വേദി ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ എം. സി. രാജ നാരായണന്‍ എന്നിവര്‍ അറിയിച്ചു.
 
സൈനുദ്ദീന്‍ പുന്നയൂര്‍കുളം e പത്രത്തില്‍ “പള്‍സ് - ഗള്‍ഫിന്റെ തുടിപ്പുകള്‍” എന്ന കോളം കൈകാര്യം ചെയ്യുന്നു.
 
 



Punnayurkulam Zainudheen gets Bharath Murali Award



 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

muraliyute chutalathee aarunnathinu mumpu pongachakkaaran sainu award tharappetuthi etuthallo.
pulse evite? athinte perilum pongacham. chitrashalabhangalute veetinekkurichu oru vari . pongachakkaran bull fiter muzhuvan pejum.
kalayum sahithyavumaayi nalla bandhamulla naayan mmarkku enthu patti? avarum ee pongachakkarante koote kootiyallo

November 24, 2009 at 5:47 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



പുസ്തകം പ്രകാശനം ചെയ്തു

palm-book-releaseഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച സുകുമാരന്‍ വെങ്ങാട്ടിന്റെ “മോഹന സൌധം പണിയുന്നവര്‍” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം മാധ്യമ പ്രവര്‍ത്തകനായ കെ. എം. അബ്ബാസ് നിര്‍വഹിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളിയോടന്‍ അധ്യക്ഷത വഹിച്ചു. അല്‍ സാദ് ഇന്ത്യന്‍ സ്ക്കൂള്‍ പ്രധാന അധ്യാപിക മേരി ഡേവിസ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
 
മസ്‌ഹര്‍, ബാല ചന്ദ്രന്‍ തെക്കന്മാര്‍, കലാ മണ്ഡലം ചിന്നു, മനാഫ് കേച്ചേരി, ജിജി ജോര്‍ജ്ജ്, രവി പുന്നക്കല്‍, സബാ ജോസഫ്, വിജു സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി, സലീം അയ്യനത്ത്, സുറാബ്, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. സോമന്‍ കരിവെള്ളൂര്‍ സ്വാഗതവും കാദര്‍ നന്ദിയും പറഞ്ഞു.

Labels:

0അഭിപ്രായങ്ങള്‍ (+/-)



പാറപ്പുറത്ത് പുരസ്കാരം

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറു കഥാ മത്സരം നടത്തുന്നു.
 
ഡിസംബര്‍ 20ന് മുന്‍പ് സുനില്‍ പാറപ്പുറത്ത്, പാറപ്പുറം ഫൌണ്ടേഷന്‍, പി. ബി. നമ്പര്‍ 32585, ഷാര്‍ജ, യു.എ.ഇ. എന്ന വിലാസത്തില്‍ രചനകള്‍ അയക്കണമെന്ന് ഭാരവാഹികളായ പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, റോജിന്‍ പൈനും‌മൂട് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397, 055 3911800 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
 
വിജയികളെ ജനുവരി ആദ്യ വാരം ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ ആദരിക്കും.
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



17 November 2009

അക്ഷര തൂലിക പുരസ്കാരത്തിന് സൃഷടികള്‍ ക്ഷണിച്ചു

ഷാര്‍ജ : പാം പുസതക പുരയുടെ ജനുവരി 2010 നടക്കാനിരിക്കുന്ന വാര്‍ഷിക ത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീ കരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മത്സരത്തിന് ഉള്‍പ്പെടുത്തു കയുളളൂ. മലയാള സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്ക ളായിരിക്കും. പുരസ്കാര സമര്‍പ്പണം ദുബായില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ വെച്ച് നല്കും എന്ന് ഭാരവാഹികളായ വെള്ളിയോടനും സലീം അയ്യനേത്തും അറിയിച്ചു.
 
സൃഷ്ടികള്‍ 2009 ഡിസംബര്‍ 20ന് മുമ്പായി താഴെ കാണുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പാം പുസതകപ്പുര, പി. ബി. നമ്പര്‍ 17653, അജ്മാന്‍, യു. എ. ഇ. ഫാക്സ് 06 -7426844. കൂടുതല്‍ വിവരങ്ങള്ക്ക് 050 - 4146105 (സലിം അയ്യനത്ത്), 050 - 2062950 (മനാഫ് കേച്ചേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 
ഈമെയില്‍ : jayakumar3star അറ്റ് gmail ഡോട്ട് com, saleemayyanath അറ്റ് yahoo ഡോട്ട് com

0അഭിപ്രായങ്ങള്‍ (+/-)



05 November 2009

ഏകാന്തമാം ഈ പ്രവാസ യാത്രയില്‍

ekanthamam-ee-pravasa-yathrayilപ്രവാസ ജീവിതത്തിന്‍റെ നോവും ആത്മ സംഘര്‍ഷങ്ങളും ബിംബ കല്പനകളായി ഇതള്‍ വിരിയുന്ന ഷൈജു കോശി യുടെ കഥകളും കവിതകളും അടങ്ങിയ പുതിയ പുസ്തകം “ഏകാന്തമാം ഈ പ്രവാസയാത്രയില്‍” ദുബായില്‍ പ്രകാശനം ചെയ്തു. ദുബായില്‍ വെച്ചു നടന്ന ചടങ്ങില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എഴുത്തുകാരന്‍ ലാല്‍ജിക്ക് പുസ്തകം നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
 

url


 
ഈപ്പന്‍ ചുനക്കര, ടോം കുര്യാക്കോസ്, അഡ്വ. ഷാബേല്‍ ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്