10 January 2010

പാറപ്പുറത്ത് അനുസ്മരണം ദുബായില്‍

parappurathദുബായ് : ആത്മീയമായ ഏകാന്തതയെ കാവ്യാനു ഭവമാക്കി മാറ്റിയ മഹാ പ്രതിഭാ ശാലിയാ യിരുന്നു പാറപ്പുറത്ത് എന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പാറപ്പുറത്ത് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു പെരുമ്പടവം.
 
പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റോജിന്‍ പൈനും‌മൂട്, സുനില്‍ പാറപ്പുറത്ത്, മിനി മാത്യു വര്‍ഗ്ഗീസ്, റെജി ജേക്കബ് പുന്നയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
 

parappurath


 
പ്രവാസികള്‍ക്കായി ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്കാരത്തിന് അര്‍ഹനായ ഫിലിപ്പ് തോമസിന് 10001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം പെരുമ്പടവം ശ്രീധരന്‍ സമ്മാനിച്ചു. നൂറിലേറെ കഥകളില്‍ നിന്നുമാണ് ഫിലിപ്പിന്റെ “ശത ഗോപന്റെ തമാശകള്‍” പുരസ്കാരത്തിന് അര്‍ഹമായത്.
 

parappurath


 
ചെറുകഥാ മത്സരത്തിനു ലഭിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 16 കഥകളുടെ സമാഹാരമായ “എണ്ണപ്പാടങ്ങള്‍ക്ക് പറയാനുള്ളത്” എന്ന കഥാ സമാഹാരം റെജി ജേക്കബ് പുന്നയ്ക്കലിന് നല്‍കി പെരുമ്പടവം നിര്‍വ്വഹിച്ചു. പുരസ്കാര ജേതാവ് ഫിലിപ്പ് തോമസ് മറുപടി പ്രസംഗം നടത്തി. ജെസ്റ്റി ജേക്കബ് ദേശീയ ഗാനം ആലപിച്ചു.
 
ഷാജി ഹനീഫ്, പ്രവീണ്‍ വേഴക്കാട്ടില്‍, സ്റ്റാന്‍ലി മലമുറ്റത്ത്, മേഴ്സി പാറപ്പുറത്ത്, എബ്രഹാം സ്റ്റീഫന്‍, മോന്‍സി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 



Remembering Parappurath



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്