15 February 2010

മധു കാനായിയുടെ കവിതകള്‍ പ്രകാശനം ചെയ്യുന്നു

november-26-2008ഷാര്‍ജ : പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ "നവംബര്‍ 26, 2008" എന്ന കവിത അടങ്ങുന്ന കവിതകളുടെ സമാഹാരം പാം സാഹിത്യ സഹകരണ സംഘം പ്രകാശനം ചെയ്യുന്നു. 2008 നവംബര്‍ 26ന് മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണം തന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയ ഞെട്ടല്‍ തന്റെ മനസ്സിന്റെ വിക്ഷേപമായി വാക്ശുദ്ധിയും അര്‍ത്ഥവും വ്യാപ്തിയും ഒന്നും ചികയാതെ, കവിതാ രൂപത്തില്‍ താന്‍ കുറിച്ചതാണ് ഈ കവിത എന്നാണ് കവി ഈ കവിതയെ വിശേഷിപ്പിച്ചിട്ടുള്ളത്.
 
2010 ഫെബ്രുവരി 21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബില്‍ വെച്ച് ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാം സാഹിത്യ സഹകരണ സംഘം കണ്‍വീനര്‍ ടെന്നിസണ്‍ ഇരവിപുരം അദ്ധ്യക്ഷനായിരിക്കും.
 
ജോസ്‌ ആന്റണി കുരീപ്പുഴയുടെ "ക്രീക്ക്", ഡോ. ജി. ജെയിംസിന്റെ "സാഹിത്യവും സിനിമയും ഒരു ചിഹ്ന ശാസ്ത്ര പഠനം", "അഗ്നി സാക്ഷി നോവലും സിനിമയും", ഗഫൂര്‍ പട്ടാമ്പിയുടെ "തീമഴയുടെ ആരംഭം" എന്നീ പുസ്തകങ്ങളും തദവസരത്തില്‍ പ്രകാശനം ചെയ്യും.

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്